മലേഷ്യയുടെ ആദ്യ കര്‍ദിനാള്‍ ദിവംഗതനായി

കാലലംപൂര്‍: മലേഷ്യയുടെ ആദ്യ കര്‍ദിനാള്‍ അന്തോണി സോറ്റര്‍ ഫെര്‍ണാണ്ടസ് ഇന്ന് ദിവംഗതനായി. 88 വയസായിരുന്നു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി കര്‍ദിനാളിന്റെ ചുവന്ന തൊപ്പി അണിഞ്ഞത് ഇദ്ദേഹമായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ കാന്‍സര്‍ രോഗബാധിതനായിരുന്നു. ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍ സന്യാസിനിമാരുടെ മേല്‍നോട്ടത്തിലുള്ള ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. മുസ്ലീം ഭൂരിപക്ഷരാജ്യമാണ് മലേഷ്യ. സംസ്‌കാരം 31 ാം തീയതി നടക്കും.