മധുര: തമിഴ് നാടിനെ ഞെട്ടിച്ചുകൊണ്ട് ദേവാലയത്തിന് വെളിയില്‍ വച്ച് യുവാവിനെ കഴുത്തറുത്തുകൊന്നു. മധുര സെന്റ് മേരീസ് ദേവാലയത്തിന് സമീപത്തു വച്ചാണ് കൊലപാതകം. കിഴവാസല്‍ തെരുവില്‍ വച്ചാണ് കൊലപാതകം നടന്നത്. ബി മുരുകാനന്ദം എന്ന 22 വയസുകാരനാണ് കൊല്ലപ്പെട്ടത്. സുഹൃത്തുമൊത്ത് നടന്നുപോകുമ്പോള്‍ അക്രമികള്‍ കാറില്‍ വന്നാണ് കൊലപാതകം നടത്തിയത്. ആക്രമിച്ച് കൊലപാതകം നടത്തിയതിന് ശേഷം അറുത്തെടുത്ത തല ദേവാലയത്തിന് മുമ്പില്‍ വയ്ക്കുകയും ചെയ്തു. കൊലപാതകത്തിന് ദേവാലയവുമായി യാതൊരു ബന്ധവുമില്ലെന്നും കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായതെന്നും ഫാ. ആരോഗ്യസ്വാമി അറിയിച്ചു.