മാംഗ്ലൂര്‍: ലോക്ക് ഡൗണിന്റെ കാലത്ത് അനിശ്ചിതത്വത്തിലായ അതിഥി തൊഴിലാളികളുടെ ജീവിതങ്ങളുടെ നേരെ കരുണയുടെയും കരുതലിന്റെയും കരം നീട്ടി റൊസോറായോ കത്തീഡ്രല്‍ ദേവാലയം. റോഡരികിലും കടത്തിണ്ണകളിലുമായി കഴിഞ്ഞുകൂടുന്ന നാനൂറോളം അതിഥിതൊഴിലാളികള്‍ക്കാണ് ദേവാലയം താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
ബിഷപ് പീറ്റര്‍ പോള്‍ സല്ദാനയുടെയും കത്തീഡ്രല്‍ റെക്ടറുടെയും മേല്‍നോട്ടത്തിലാണ് താമസസ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ബിഷപ് പീറ്റര്‍ പോള്‍ അതിഥി തൊഴിലാളികളെ സന്ദര്‍ശിക്കുകയും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അതിഥിതൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റത്തക്കരീതിയിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.