മനില:മനില അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ബ്രോഡെറിക് പാബിലോയ്ക്ക് കോവിഡ് 19 സ്്ഥിരീകരിച്ചു. ഫിലിപ്പൈന്‍സില്‍ ആദ്യമായിട്ടാണ് ഒരു ഉന്നതസഭാധികാരിക്ക് കോവിഡ് രോഗബാധയുണ്ടായിരിക്കുന്നത്്. സ്രവ പരിശോധനയിലാണ് ഇക്കാര്യം വെളിവായത്.
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സഭയിലെ അല്മായര്ക്കായി എഴുതിയ കത്തില്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമുക്കെന്തു സംഭവിച്ചാലും ദൈവത്തിന്റെ സ്നേഹം നമ്മോടുകൂടെയുണ്ടാകും. ഇങ്ങനെയൊരു വിശ്വാസത്തോടെയാണ് എന്റെ കോവിഡ് 19 പോസിറ്റീവ് വിവരം ഞാന്‍ നിങ്ങളെ അറിയിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഇദ്ദേഹത്തിന്റെ സ്റ്റാഫിന് നടത്തിയ ടെസ്റ്റ് ഫലം നെഗറ്റീവാണ്. കര്‍ദിനാള്‍ ലൂയിസ് ട്ാഗ്ലെ കോണ്ഗ്രിഗേഷന് ഫോര്‍ ദ ഇവാഞ്ചലൈസേയന് ഓഫ് പീപ്പിള്‍സിന്റെ ചുമതലയുമായി ബന്ധപ്പെട്ട് റോമിലേക്ക് പോയ ഒഴിവിലാണ് ബിഷപ് പാബിലോയെ ഫ്രാന്‍സിസ് മാര്‍പാപ്പ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ടേറ്ററായി നിയമിച്ചത്.