വാഷിംങ്ടണ്‍: ആളുകള്‍ മുഴുവന്‍ കോവിഡ് മാപ്പിന്റെ പുറകെ പോകുന്നതില്‍ അസ്വസ്ഥനായ മൈക്ക് ഡെല്‍ എന്ന ചെറുപ്പക്കാരനാണ് ആശങ്കകള്‍ പടര്‍ത്തുന്ന ഈ ആപ്പിന് പകരം പ്രത്യാശയും പ്രാര്‍ത്ഥനയും നല്കുന്ന ഒരു ആപ്പിനെക്കുറിച്ച് ചിന്തിച്ചതും അങ്ങനെ ജപമാല പ്രാര്‍ത്ഥനയ്ക്കായി ഒരു വെബ്സൈറ്റ് രൂപീകരിച്ചതും.
മാപ്പ് ഓഫ് ഹോപ്പ് എന്ന ഈ പ്ലാറ്റ്ഫോംവ്യക്തിപരമായ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും ജപമാല പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടിയാണ് .ഏപ്രില്‍ 28 ന് ലോഞ്ച് ചെയ്ത മാപ്പ് ഓഫ് ഹോപ്പില്‍ ഇതിനകം 4800 പ്രാര്‍ത്ഥനാനിയോഗങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു ലക്ഷ്യങ്ങളാണ് മാപ്പ് ഓഫ് ഹോപ്പിനുള്ളത്. സാമൂഹ്യഅകലം പാലിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യാശ പകര്‍ത്തുക എന്നതാണ് അതിലൊന്ന്. ജപമാല ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. മൂന്നാമത്തേതാവട്ടെ പകര്‍ച്ചവ്യാധികള്‍ക്ക് അന്ത്യം കുറിക്കണം എന്നതും.
18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ 60 ശതമാനവും. മൊബൈല്‍ ഡിവൈസ് വഴിയാണ് 70 ശതമാനം സൈറ്റ് സന്ദര്‍ശിക്കുന്നത്. കൂടുതലും ചെറുപ്പക്കാരാണ് സൈറ്റ് സന്ദര്‍ശിക്കുന്നത് എന്നത് സന്തോഷകരമായ അനുഭവമാണെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.