മാരാമണ്‍ കണ്‍വന്‍ഷന്‍ 14 മുതല്‍; എക്യുമെനിക്കല്‍ യോഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷകന്‍

പത്തനംതിട്ട: 126 ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 14 ന് ആരംഭിക്കും. 21 ന് സമാപിക്കും. 14 ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പ അധ്യക്ഷനായിരിക്കും.

17 ന് രാവിലെ നടക്കുന്ന എക്യുമെനിക്കല്‍ യോഗത്തില്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നടത്തും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന കണ്‍വന്‍ഷനില്‍ ഒരു യോഗത്തില്‍ 200 പേര്‍ക്ക് മാത്രമാണ് പ്രവേശനം.