മാതാവ് കൊറോണയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് മരിയന്‍ വിഷനറി

ഇറ്റലി: മാതാവ് തനിക്ക് ദര്‍ശനം നല്കിയപ്പോള്‍ കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നതായി ഇറ്റാലിയന്‍ വിഷനറി ഗിസെല്ല കാര്‍ഡിയ. 2019 സെപ്തംബറിലാണ് മാതാവ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നാണ് ഗിസെല്ലയുടെ അവകാശവാദം. ചൈനയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവിടെ നിന്ന് പുതിയൊരു രോഗം വരുന്നു. അജ്ഞാതമായ ബാക്ടീരീയ വായുവിലൂടെ പരക്കും. അത് ലോകത്തെ മുഴുവന്‍ രോഗഗ്രസ്തമാക്കും. ഗിസെല്ല ഗാര്‍ഡിയ പറയുന്നു.

എല്ലാ മാസവും മൂന്നാം തീയതിയാണ് കാര്‍ഡിയായ്ക്ക് മാതാവ് ദര്‍ശനം നല്കുന്നത്. ഈ സമയം നൂറുകണക്കിനാളുകള്‍ കാര്‍ഡിയായ്‌ക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനെത്താറുണ്ട്. റോമില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ട്രിവിഗ്നാനോ റൊമാനോയിലാണ് ദര്‍ശനം ലഭിക്കുന്നത്. 2019 സെപ്തംബര്‍ 28 നാണ് മാതാവ് കൊറോണയെക്കുറിച്ച് ദര്‍ശനം നല്കിയത് എന്നാണ് കാര്‍ഡിയ പറയുന്നത്.

ദര്‍ശനത്തില്‍ മാതാവ് നിരന്തരം ആവശ്യപ്പെടുന്നത് മാനസാന്തരവും പ്രാര്‍ത്ഥനയുമാണ്. ഫാത്തിമായിലും ലൂര്‍ദ്ദിലും ആവശ്യപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമല്ല ഇക്കാര്യം. കാര്‍ഡിയ പറയുന്നു.