പരിശുദ്ധ അമ്മേ ജപമാല മാസത്തിന്റെ അവസാനദിവസങ്ങളില്‍ എത്തിനില്ക്കുമ്പോള് ഈ മാസത്തില്‍ ഞങ്ങള്‍ പ്രത്യേകമായി ചൊല്ലിയ എല്ലാ ജപമാല പ്രാര്‍ത്ഥനകളെയും അവയുടെ നിയോഗങ്ങളെയും അമ്മയുടെ കാല്ക്കലേക്ക് ഒരിക്കല്‍കൂടി സമര്‍പ്പിക്കുന്നു. വ്യക്തിപരമായ ഞങ്ങളുടെ നിയോഗങ്ങള്‍, ലോകത്തിന്റെ സമാധാനം, എല്ലാം സമര്‍പ്പിക്കുന്നു.ജപമാലയോടുള്ള ഞങ്ങളുടെ സ്നേഹവും അടുപ്പവും ഒരിക്കലും നഷ്ടപ്പെടാനിടയാകരുതേ. അമ്മയുടെ കൈയിലെ ജപമാലയിലെ ഓരോ മണികളായി ഞങ്ങളെ ഓരോരുത്തരെയും മാറ്റണമേ. ആമ്മേന്‍.