വിശുദ്ധ കുര്‍ബാനയില്‍ 30 പേര്‍ മാത്രം; ഫ്രാന്‍സിലെ മെത്രാന്മാര്‍ക്ക് അതൃപ്തി

പാരീസ്: ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ 30 പേര്‍ക്ക് മാത്രം അനുവാദം നല്കുന്ന ഗവണ്‍മെന്റ് തീരുമാനത്തില്‍ ഫ്രാന്‍സിലെ മെത്രാന്മാര്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രസിഡന്റ് മാക്രോണിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് നിരവധി മെത്രാന്മാര്‍ സോഷ്യല്‍ മീഡിയായിലൂടെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഒരേ സമയം അവിശ്വസനീയവും നിരാശാജനകവും എന്നാണ് നവംബര്‍ 24 ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്. ചൊവ്വാഴ്ചയാണ് വിശ്വാസികളുടെ എണ്ണം കുറച്ച് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്.