നാളെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സംയുക്താ പ്രാര്‍ത്ഥനാദിനം

കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരെ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ മനുഷ്യവംശത്തെ മുഴുവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ദിവസം നാളെയാണ്. . എല്ലാ മതത്തിലും പെട്ട വിശ്വാസികള്‍ മെയ് 14 ന് കോവിഡിനെതിരെ പ്രാര്‍ത്ഥനയില്‍ ഒരുമിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തത് മെയ് മൂന്നിനായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് സാര്‍വത്രികമൂല്യമുണ്ടെന്നും മനുഷ്യസാഹോദര്യത്തില്‍ ഒന്നുചേര്‍ന്ന് എല്ലാ മതത്തിലെയും അംഗങ്ങള്‍ ഉപവസിച്ചും കാരുണ്യപ്രവൃത്തികള്‍ ചെയ്തും ഇന്നേദിനം പ്രാര്‍ത്ഥിക്കണമെന്നുമാണ് പാപ്പയുടെ ആഹ്വാനം.