മെയ് 19 മുതല്‍ മാര്‍പാപ്പയുടെ ദിവ്യബലി തത്സമയ സംപ്രേഷണം അവസാനിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനകളുടെ തത്സമയ സംപ്രേഷണം അവസാനിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് മെയ് 18 ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൈവ് സട്രീമിങ് കുര്‍ബാനകളില്‍ അവസാനത്തേത് എന്നാണ് ഇതുവരെ ലഭിച്ച വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

മെയ് 18 മുതല്‍ ഇറ്റലിയിലെ ദേവാലയങ്ങളില്‍ പൊതു കുര്‍ബാനകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് വിശുദ്ധ ബലിയുടെ തത്സമയ സംപ്രേഷണം അവസാനിപ്പിക്കുന്നത്. പൊതുകുര്‍ബാനകള്‍ അര്‍പ്പിക്കാനുള്ള തീരുമാനം ഇറ്റാലിയന്‍ ഗവണ്‍മെന്റും വത്തിക്കാനും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.