കൊറോണ വൈറസിനെക്കാള്‍ ഭീകരമാണ് വംശീയത: ബിഷപ് ജെയിംസ് ചെച്ചിയോ

മെട്ടുചെന്‍: വംശീയതയും വംശവിദ്വേഷവും കത്തോലിക്കര്‍ തുടച്ചുനീക്കണമെന്നും അത് കൊറോണ വൈറസിനെക്കാള്‍ ഭീകരമാണെന്നും മെട്ടുചെന്‍ ബിഷപ് ജെയിംസ് ചെച്ചിയോ.

കത്തോലിക്കര്‍ ഈ തിന്മ തുടച്ചുനീക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും വേണം. കോവിഡ് 19 നെ തുടച്ചുനീക്കാന്‍ നാം കാണിച്ച ജാഗ്രതയും ഐക്യവും വംശവിദ്വേഷങ്ങളെയും ഇല്ലാതാക്കുന്ന കാര്യത്തിലും കാണിക്കണം. വംശീയതയുടെ വേരുകള്‍ മറ്റൊരിടത്തുനിന്നുംപൊട്ടിപ്പുറപ്പെടുന്നതല്ല അത് മനുഷ്യഹൃദയത്തില്‍ നിന്ന് തന്നെയാണ് പുറപ്പെടുന്നത്. നാം സംസ്‌കാരത്തിന് ഒന്നുകില്‍ സ്‌നേഹമോ അല്ലെങ്കില്‍ വിദ്വേഷമോ നല്കുന്നു. ദൈവപിതാവിന്‌റെ സമ്മാനമാണ് നാം ഓരോരുത്തരും. എല്ലാവരെയും ദൈവത്തിന്റെ മക്കളായി നാം തിരിച്ചറിയണം. ഓരോ വ്യക്തിയുടെയും മഹത്വത്തിന് പ്രാധാന്യം കൊടുക്കണം.

സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി കത്തീഡ്രലില്‍ പ്രാര്‍ത്ഥനായോഗത്തില്‍ സന്ദേശം നല്കുകയായിരുന്നു ബിഷപ്.