വത്തിക്കാന്‍ സിറ്റി: ലൗകിക പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രതയുള്ളവരായിരിക്കുക, കാരണം വാതില്‍ക്കല്‍ അഴിമതി കാത്തുനില്ക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പൊന്തിഫിക്കല്‍ മെക്‌സിക്കന്‍ കോളജിലെ വിദ്യാര്‍ത്ഥികളോട് സംസാരിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇവ. പുരോഹിതജീവിതത്തിലെ ഏറ്റവും വലിയ പ്രലോഭനമാണ് ലൗകികായിത്വം. ക്രിസ്തുവിലായിരിക്കണം നിങ്ങളുടെ നോട്ടം. സഹനദാസനായക്രിസ്തുവില്‍.
ആത്മീയലൗകികത പുരോഹിത ജീവിതത്തിലെ ഏറ്റവും മോശമായ പ്രലോഭനമാണ്. മുമ്പ് എന്നത്തെക്കാളും കൂടുതലായി ഇത് പൗരോഹിത്യജീവിതത്തില്‍ പ്രകടമാണ്. പൊന്തിഫിക്കല്‍ മെക്‌സിക്കന്‍ കോളജ് 1967 ലാണ് സ്ഥാപിക്കപ്പെട്ടത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കത്തോലിക്കാ രാജ്യമാണ് മെക്‌സിക്കോ.96 മില്യന്‍ കത്തോലിക്കരുള്ള രാജ്യത്ത് 85 ശതമാനവും കത്തോലിക്കരാണ്.