മിച്ചിഗണ്‍: കോവിഡ് പകര്‍ച്ചവ്യാധിയില്‍ 11 അംഗങ്ങളെ നഷ്ടമായതിന്റെ വേദനയിലാണ് മിച്ചിഗണിലെ ഫെലിഷ്യന്‍ കന്യാസ്ത്രീകള്‍. 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 11 പേരാണ് മരണമടഞ്ഞത്. 56 കന്യാസ്ത്രീകളാണ് ഏപ്രിലിന്റെ തുടക്കത്തില്‍ ഇവിടെയുണ്ടായിരുന്നത്. മരണമടഞ്ഞവരില്‍ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീക്ക് 99 ഉം പ്രായം കുറഞ്ഞ കന്യാസ്്ത്രീക്ക് 69 ഉം ആണ് പ്രായം.
വാഴ്ത്തപ്പെട്ട മേരി ആഞ്ചെലയാണ് ഫെലിഷ്യന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ ആധ്യാത്മികതയാണ് ഈ സന്യാസിനികളും പിന്തുടരുന്നത്. 1899 ല്‍ മേരി ആഞ്ചെല ദിവംഗതയായി.
പോളണ്ട്, നോര്‍ത്ത് അമേരിക്ക, ബ്രസീല്‍, കെനിയ എന്നിവിടങ്ങളില്‍ ഇവര്‍ സേവനം ചെയ്യുന്നു.