വത്തിക്കാൻ സിറ്റി: പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ഫാ. ആൻഡ്രു സ്മോൾ നിയമിതനായി. ലിവർപൂൾ സ്വദേശിയും അമലോത്ഭവ മാതാവിന്റെ സമർപ്പിതസമൂഹത്തിലെ അംഗവുമാണ് ഇദ്ദേഹം.
പ്രായപൂർത്തിയാകാത്തവരും ദുർബലരുമായ ആളുകൾക്ക് കൂടുതൽ സംരക്ഷണം നല്കുകയും ഏതെങ്കിലും രീതിയിൽ ചൂഷണങ്ങൾക്ക് വിധേയരായവർക്ക് നീതി ഉറപ്പാക്കുകയും സഭയിൽ നേതൃസ്ഥാനങ്ങളിൽ ഉള്ളവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ സഹായിക്കുകയുമാണ് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ ചുമതല.