തടവുകാര്‍ക്കുവേണ്ടി ജയിലിന് വെളിയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ആര്‍ച്ച് ബിഷപ്

ബെലറസ്: ജയിലിലിന് വെളിയില്‍് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ആര്‍ച്ച്ബിഷപ്പിന്റെ ചിത്രം വൈറലാകുന്നു. മിന്‍സ്‌ക്ക് അതിരൂപതാധ്യക്ഷന്‍ ടഡേയൂസെസ് ആണ് ഇപ്രകാരം പ്രാര്‍ത്ഥിച്ചത്. ഓഗസ്റ്റ് പത്തൊമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് തെരുവില്‍ നിന്ന് കരുണയുടെ ജപമാല ചൊല്ലി അദ്ദേഹം പ്രാര്‍ത്ഥിച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്്ക്കുകയും ചെയ്തിരുന്നു. ഇവരെ പോലീസ് ദേഹോപദ്രവം ചെയ്യുന്നു എന്ന് അറിഞ്ഞുകൊണ്ടാണ് ആര്‍ച്ച് ബിഷപ് തെരുവിലൂടെ നടന്നുകൊണ്ട് കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. 6700 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ കുറെ പേരെ വിട്ടയ്ച്ചിരുന്നു. തുടര്‍ന്നും ജയിലില്‍ കഴിയുന്നവരാണ് പീഡനങ്ങള്‍ക്ക് ഇരകളായത്.

തടവുകാരെ വിട്ടയ്ക്കണമെന്നും അവരെ കാണാന്‍ വൈദികരെ അനുവദിക്കണമെന്നും ആര്‍ച്ച് ബിഷപ് ഗവണ്‍മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 16 ന് യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെലറസിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.