കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടും കേടുപാടുകള്‍ സംഭവിക്കാതെ ദിവ്യകാരുണ്യം

മാഡ്രിഡ്: വെര്‍ജിന്‍ ദെ ല പലോമ ഇടവകയുടെ സമീപത്തെ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നതും നവവൈദികന്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞതും വാര്‍ത്തയായിരുന്നു. ആ വാര്‍ത്തയെതുടര്‍ന്ന് ഇപ്പോള്‍ മറ്റൊരു വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ സക്രാരി തകര്‍ക്കപ്പെട്ടുവെങ്കിലും കേടുപാടുകള്‍ ഇല്ലാതെ ദിവ്യകാരുണ്യം കണ്ടെത്തിയിരിക്കുന്നതാണ് ആ വാര്‍ത്ത. ഒരു അത്ഭുതമായിട്ടാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 20 നാണ് ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് ഇടവകവൈദികന്‍ താമസിച്ചിരുന്നതുള്‍പ്പടെയുള്ള നാലുനില കെട്ടിടം തകര്‍ന്നത്. കൂദാശ ചെയ്യപ്പെട്ട ദിവ്യകാരുണ്യമാണ് കേടുപാടുകള്‍ ഇല്ലാതെ കണ്ടെത്തിയത്. അല്‍മുദെന സാന്റാ മരിയ ല റിയല്‍ ദെ ല കത്തീഡ്രലിലാണ് ഇപ്പോള്‍ ഈ ദിവ്യകാരുണ്യം സൂക്ഷിച്ചിരിക്കുന്നത്.