മെക്സിക്കോ: മനോഹരവും അതിശയകരവുമായ ഒരു വാര്‍ത്തയാണ് ഇത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതെ പോയ ഗാഡ്വെലൂപ്പെ മാതാവിന്റെ രൂപം അത്ഭുതകരമായി തിരികെകിട്ടി. അലക്സ് ചുഴലിക്കാറ്റില്‍ കാണാതെ പോയതായിരുന്നു ഈ മരിയന്‍ രൂപം. അതാണ് ഓഗസ്റ്റ് ആറിന് സാന്താ കാതറീന നദിക്കരയില്‍ മണലിനടിയില്‍ നിന്ന് കണ്ടെത്തിയത്.
1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ മെക്സിക്കോ സന്ദര്‍ശനവേളയില്‍ വെഞ്ചരിച്ചതാണ് ഈ മരിയ രൂപം. 42 അടി ഉയരമുള്ള ഈ രൂപത്തിന് പത്തുടണ്‍ ഭാരവുമുണ്ട്.