വത്തിക്കാന്‍ സിറ്റി: സഭയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക മാസമായ ഒക്ടോബര്‍ 18 ാം തീയതി മിഷന്‍ ഞായറായി ആചരിക്കുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ദിനമായ ഇന്നലെ ആര്‍ച്ച് ബിഷപ് പൊര്‍ത്താസെ റുഗുംബൈ ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.
എല്ലാവര്‍ക്കും എവിടെയും ബുദ്ധിമുട്ടും ക്ലേശങ്ങളുമുള്ള സമയമാണല്ലോ എന്ന് വിചാരിച്ച് നിരാശപ്പെടരുതെന്നും പ്രേഷിത ജോലി മാനുഷികമല്ല ദൈവികമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.