കടലില്‍ പോയകുട്ടികളുടെ ജീവന്‍ രക്ഷിച്ച മിഷനറി വിശുദ്ധപദവിയിലേക്ക്

സ്‌പെയ്ന്‍: മിഷനറി ബ്രദര്‍ പെദ്രോ മാനുവല്‍ സലാഡോയുടെ രൂപതാതലത്തിലുള്ള നാമകരണനടപടികള്‍ പൂര്‍ത്തിയായി. ഇക്വഡോറില്‍ വച്ച് 2012 ലാണ് ഇദ്ദേഹം മരണമടഞ്ഞത്. കടലില്‍ അപകടത്തില്‍ പെട്ട ഏഴു കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായത്. രൂപതാതല നടപടികള്‍ 2018 ഒക്ടോബറിലാണ് ആരംഭിച്ചത്. ബ്ര. പെദ്രോയുടെ നാമകരണനടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ബ്രദറിന്റെ ജീവിതം പ്രചോദനാത്മകമാണെന്നും ബിഷപ് ഫെര്‍നാണ്ടസ് പറഞ്ഞു. ഹോം അറ്റ് നസ്രത്തിലെ അംഗമായിരുന്നു ബ്രദര്‍ പെദ്രോ. ഭവനരഹിതരായ കുട്ടികളെ സഹായിക്കുകയാണ് ഇവരുടെ ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം.