ഇന്റര്‍ഫെയത്ത് വിവാഹങ്ങള്‍ക്കുള്ള നിയമനിര്‍ദ്ദേശങ്ങളുമായി കേരളസഭ

ന്യൂഡല്‍ഹി: ഇന്റര്‍ഫെയ്ത്ത് വിവാഹങ്ങള്‍ക്കുള്ള നിയമനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേരള സഭ. കടവന്ത്രയില്‍ ബിഷപ് മാത്യു വാണിയക്കിഴക്കേല്‍ പങ്കെടുത്ത ഇന്റര്‍ഫെയ്ത്ത് വിവാഹം വിവാദമായ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനമായിരിക്കുന്നത്. കാനോന്‍ നിയമം അനുസരിച്ച് മാത്രമായിരിക്കണം വിവാഹം നടത്തേണ്ടത്. കത്തോലിക്കായുവതിയും മുസ്ലീം പുരുഷനും തമ്മില്‍ നടന്ന വിവാഹത്തില്‍ ബിഷപ് മാത്യു വാണിയക്കിഴക്കേല്‍ പങ്കെടുത്തതിന്റെ ചിത്രം ദിനപ്പത്രത്തില്‍ വന്നതോടെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പള്ളിയില്‍ നടന്ന മിശ്രവിവാഹത്തില്‍ മെത്രാന്‍ പങ്കെടുത്തത് വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്തരവിട്ടു.

എറണാകുളം-അങ്കമാലി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലില്‍ നിന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.