ഓരോ പ്രഭാതവും പുതിയതാണ്…

ഓരോ പ്രഭാതത്തിലും കര്‍ത്താവിന്റെ സ്‌നേഹം പുതിയതാണ് എന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നത്. അതായത് പഴയകാലത്തെ മുറിവുകളുംനന്ദികേടുകളും മറന്നു് എല്ലാം ആദ്യം മുതല്‍ക്കേ തുടങ്ങാന്‍ കര്‍ത്താവ്‌സന്നദ്ധനാകുന്നു. പുതിയ സ്‌നേഹം കൊണ്ട് അവിടുന്ന് നമ്മെ നിറയ്ക്കുന്നു.

ഓരോദിവസത്തിലും പുതിയ സ്‌നേഹം കൊ്ണ്ട് കര്‍ത്താവ് നമ്മെ നിറയ്ക്കുന്നുവെങ്കില്‍അനുദിനജീവിതത്തിലെ വ്യാപാരങ്ങളില്‍ നമുക്ക് ഇത് എത്രമാത്രം സാധിക്കുന്നു്എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മള്‍ പലപ്പോഴുംഇന്നലെത്തെ മുറിവുകള്‍ ഇന്നും ഉള്ളില്‍കൊണ്ടുനടക്കുന്നവരാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ ഇന്നലെ ചെയ്ത പ്രവൃത്തി, നമ്മോട് കാണിച്ചനീതികേട് അതുമല്ലെങ്കില്‍ നമ്മോട്അഹിതകരമായി പെരുമാറിയത് …ഒന്നിനെയും ക്ഷമിച്ചുകളയാന്‍നമുക്കാവുന്നില്ല..

ഫലമോ അവയുമായി നാം ഓരോ ദിവസവും ഉണരുകയുംഉറങ്ങുകയും ചെയ്യുന്നു. പുതിയൊരുസ്‌നേഹത്തിലേക്ക് നമ്മുടെ ജീവിതങ്ങള്‍ ഇനിയും മാറ്റപ്പെടുന്നില്ല എങ്കില്‍ നാം എന്നും പഴയഅവസ്ഥയില്‍ തന്നെ തുടരും. പുതിയ മനുഷ്യരാവുക എന്നതാണ് പ്രധാനം. പഴയമനുഷ്യനെ അവന്റെ എല്ലാ ദുരാശകളോടും കൂടി പിഴുതുകളയുവാനാണ് ദൈവംനമുക്ക് ഓരോ പ്രഭാതങ്ങള്‍ കൂടി നല്കിക്കൊിരിക്കുന്നത്.

എന്നിട്ടും പഴയ പാപങ്ങളും പഴയ കോപങ്ങളും പഴയ പകയും പഴയ തഴക്കദോഷങ്ങളുമായി നാം മുന്നോട്ടുപൊയ്്ക്കൊണ്ടിരിക്കുന്നു. പഴയതെല്ലാംകടന്നുപോയി പുതിയത് വന്നുചേര്‍ന്നിരിക്കുന്നുവെന്നാണല്ലോ ബൈബിള്‍ പറയുന്നത്.അതിനാല്‍ പുതിയതായ സ്‌നേഹത്തിലേക്ക് നമുക്ക് പ്രവേശിക്കാം..

സ്‌നേഹത്തിന്റെ ,ക്ഷമയുടെ , സഹിഷ്ണുതയുടെ, കരുണയുടെ പുതിയ പ്രഭാതത്തിലേക്ക് നമുക്ക്കടന്നുചെല്ലാം… ഓരോ പ്രഭാതവും പുതിയ അവസരമാണ്.. കുറെക്കൂടി നന്മചെയ്യാനും നല്ലവരാകാനുമുളള അവസരം..

പൂര്‍ണ്ണമായും ഒറ്റയടിക്ക് ഇതൊന്നും വിജയിച്ചില്ലെങ്കിലും അതിലേക്കുള്ളചെറിയൊരു ശ്രമമെങ്കിലും ഇന്ന് തുടങ്ങിവച്ചുകൂടെ?

വിനായക് നിര്‍മ്മല്‍