മൊസംബിക്കിലെ കൂട്ടക്കൊല; സഹായഹസ്തവുമായി കത്തോലിക്കാ സന്നദ്ധസംഘടന

മൊസംബിക്ക്: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന അക്രമികള്‍ അമ്പതുപേരുടെ തലയറുത്തു കൊന്ന നോര്‍ത്തേണ്‍ മൊസംബിക്കിലേക്ക് സഹായഹസ്തവുമായി കത്തോലിക്കാ സന്നദ്ധ സംഘടന. സ്ത്രീകളെയും കുട്ടികളെയുമാണ് അക്രമികള്‍ ശിരച്ഛേദം ചെയ്തത്. ഈ വര്‍ഷം ആരംഭം മുതല്ക്കാണ് മൊസംബിക്കില്‍ അക്രമം ആരംഭിച്ചത്. ഇതിനകം നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയായി, ആളുകള്‍ വധിക്കപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായി. നൂറുകണക്കിനാളുകളാണ് പലായനം ചെയ്തിരിക്കുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് കത്തോലിക്കാസന്നദ്ധ സംഘടന സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.