മൊസംബിക്ക്: മൊംസബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രോവിന്‍സിലെ കത്തോലിക്കര്‍ ജീവിക്കുന്നത് കുരിശനുഭവത്തിലാണെന്ന് ബിഷപ് ലൂയിസ് ഫെര്‍നാന്‍ഡോ ലിസ്‌ബോ. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ തീവ്രവാദ ആക്രമണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് 2017 മുതല്‍ രണ്ടായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.. കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അക്രമം അതിന്റെ കൊടുമുടിയിലെത്തി. ശിരച്ഛേദങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍.
കാബോ ഡെല്‍ഗാഡോയിലെ പെംബ രൂപതയില്‍ ഇരുപത് വര്‍ഷത്തോളം മിഷനറിയായും ആറര വര്‍ഷം മെത്രാനായും സേവനം ചെയ്ത വ്യക്തിയാണ് ബ്രസീല്‍ സ്വദേശിയായ ഈ മുന്‍ ബിഷപ്പ്. സഹനങ്ങളുടെയും കുരിശുകളുടെയും അനുഭവമാണ് അവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. അവിടെത്തെ യുദ്ധങ്ങള്‍ പല പാഠങ്ങളും എന്നെ പഠിപ്പിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദരിദ്രജനങ്ങളുടെ വലുപ്പമാണ്. അവര്‍ പുലര്‍ത്തിയ ഐകദാര്‍ഢ്യമാണ്. അദ്ദേഹം പറഞ്ഞു.
670,000 ആളുകള്‍ ഇതിനകം അവിടെ നിന്ന് നിഷ്‌ക്കാസിതരായിട്ടുണ്ട്. രാജ്യത്തെ 1.3 മില്യന്‍ ആളുകള്‍ക്ക് അടിയന്തിരമായി സഹായം എത്തിക്കേണ്ടതുണ്ടെന്ന് യുനൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര് കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.