ജപമാല മാസത്തില്‍ അര്‍പ്പിക്കുന്ന ജപമാലയിലെ ഓരോ പ്രത്യേക നിയോഗങ്ങളും അമ്മേ മാതാവേ അമ്മയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അര്‍ത്ഥനകള്‍.. നെഞ്ചു പിളര്‍ക്കുന്ന സങ്കടശീലുകള്.. മനം തകര്‍ക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍.. പ്രത്യാശയോടെ ഞങ്ങള്‍ കാത്തിരിക്കുന്ന ഭാവിസ്വപ്നങ്ങള്‍.. അമ്മയ്ക്ക് അതെല്ലാം മനസ്സിലാവും.
ഞങ്ങളുടെ ഈ യാചനകളില്‍ മേല്‍ അമ്മ ദൃഷ്ടിപതിപ്പിക്കണമേ. അയോഗ്യരും പാപികളും മനം പതറാതെയോ ശ്രദ്ധതിരിക്കാതെയോ ഒരു ജപമാല പോലും ചൊല്ലിത്തീര്‍ക്കാന്‍ കഴിയാത്തവരുമായിരിക്കാം ഞങ്ങളെങ്കിലും അമ്മേ എന്ന ഞങ്ങളുടെ ഒരേയൊരു വിളിയിലെ ആത്മാര്‍ത്ഥതയും അമ്മയോടുള്ള ഞങ്ങളുടെ ഉള്ളില്‍ തിങ്ങിനിറയുന്ന സ്നേഹവും മാത്രം കണക്കിലെടുത്ത് അമ്മ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി ദൈവകുമാരനോട് മാധ്യസ്ഥം യാചിക്കണമേ.
ആമ്മേന്‍