റോം: കോവിഡ് കാലത്തെ ആത്മീയപ്രതിസന്ധികള്ക്ക് പരിഹാരമായും കൂടുതല്‍ വിശ്വാസത്തില്‍ ആഴപ്പെടാനുമായി വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഭേദമില്ലാതെ എല്ലാവരും നിത്യസഹായമാതാവിന്റെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നും ആഹ്വാനം. റോമിലെ സെന്റ് അല്‍ഫോന്‍സസ് കമ്മ്യൂണിറ്റി സുപ്പീരിയര്‍ ജനറല്‍ ഫാ. മൈക്കല്‍ ബ്രെഹല് സിഎസ്എസ് ആറിന്റേതാണ് ഈ ആഹ്വാനം.
റോമിലെ നിത്യസഹായമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന് ഏപ്രില്‍ 25 മുതല്‍ എല്ലാ ശനിയാഴ്ചകളിലും നൊവേന ഇവിടെ നിന്ന് ഇംഗ്ലീഷില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ലൈവ് സംപ്രേഷണം നടത്തുന്ന നൊവേന ഇന്ത്യയില്‍ വൈകുന്നേരം 5.30 ന് ലഭ്യമാകും. നിത്യസഹായ മാതാവിന്റെ യഥാര്‍ത്ഥ ചിത്രത്തിന്റെ മുമ്പില്‍ നിന്നാണ് നൊവേന ചൊല്ലുന്നത്. ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഇതേറെ സഹായകരമാകുമെന്നും പത്രക്കുറിപ്പില്‍ ഫാ. മൈക്കല്‍ ഓര്‍മ്മിപ്പിക്കുന്നു.
നിത്യസഹായമാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത് ജൂണ്‍ 27 ന് ആണ്.