നൈജീരിയ: ജനുവരി 8 ന് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സെമിനാരിവിദ്യാര്‍ത്ഥികളില്‍ ഒരാളായ മൈക്കല്‍ നാന്ഡിയെ കൊലപ്പെടുത്താന്‍ കാരണമായത് തടങ്കലിലും സുവിശേഷം പ്രസംഗിച്ചതാണെന്ന് കുറ്റവാളി മുസ്തഫയുടെ ഏറ്റുപറച്ചില്‍.
നാലു വിദ്യാര്‍ത്ഥികളെയാണ് ജനുവരി എട്ടിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതില്‍ ഒരാളെ പത്തുദിവസങ്ങള്‍ക്ക് ശേഷം റോഡരികില്‍ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയിരുന്നു. ജനുവരി 31 ന് രൂപതയുടെ പ്രഖ്യാപനം രണ്ടുപേര്‍ മോചിതരായി എന്നായിരുന്നു. എന്നാല്‍ അപ്പോഴൊന്നും മൈക്കലിനെ സംബന്ധിച്ച് വിവരമൊന്നും കിട്ടിയിരുന്നില്ല. മൈക്കല്‍ തടങ്കലിലാണ് എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഫെബ്രുവരി ഒന്നിന് മൈക്കലിന്റെ മരണത്തെക്കുറിച്ച് ബിഷപ് മാത്യു ഹാസന്റെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായി.
ഇപ്പോള്‍ കൊലപാതകം നടത്തിയ ഭീകരന് മുസ്തഫ മുഹമ്മദാണ് മൈക്കലിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഡെയ്ലി സണ്‍ എന്ന നൈജീരിയന്‍ ദിനപ്പത്രത്തിന് നല്കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവിലാണ് നിര്‍ണ്ണായകമായ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായി അവന് യേശുക്രിസ്തുവിനെക്കുറിച്ച് ഞങ്ങളോട് പ്രസംഗിച്ചുകൊണ്ടിരുന്നു..അസാമാന്യമായ ധൈര്യമാണ് തടങ്കലിലും അവന് കാണിച്ചത്.മുസ്തഫ പറയുന്നു.