വത്തിക്കാന്‍ സിറ്റി: തടവിലാക്കിയിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ വിട്ടയ്ക്കണമെന്ന് മ്യാന്‍മറിലെ പട്ടാളത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അഭ്യര്‍ത്ഥിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരെ സംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. മ്യാന്‍മാറിലെ ജനതകളോടുള്ള ഐകദാര്‍ഢ്യവും പാപ്പ പ്രഖ്യാപിച്ചു. രാജ്യത്തെ നേതാക്കന്മാര്‍ പൊതുനന്മയ്ക്കുവേണ്ടിയാണ് ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കുന്നതെന്നും പാപ്പ പറഞ്ഞു.
2017 നവംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലേക്ക് ചരിത്രപ്രസിദ്ധമായ യാത്ര നടത്തിയിരുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നില്ലെങ്കിലും മിലിട്ടറി നേതാവുമായും പാപ്പ അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.