മ്യാന്‍മര്‍: കത്തോലിക്കാ ദേവാലയത്തിലെ ഷെല്‍ ആക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മര്‍: കത്തോലിക്കാ ദേവാലയത്തിന് നേരെ ബര്‍മീസ് പട്ടാളം നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ക്യാന്‍ താര്‍ യാര്‍ വില്ലേജിലെ കത്തോലിക്കാ ദേവാലയത്തിന് നേര്‍ക്കാണ് ഷെല്‍ ആക്രമണം നടന്നത്. ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നതായും നിലം മുഴുവന്‍ രക്തം പുരണ്ടതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

പട്ടാളത്തെയും ബോംബാക്രമണങ്ങളെയും ഭയന്ന് കുട്ടികളും പ്രായമായവരും വീടുകള്‍ വിട്ടുപേക്ഷിച്ച് ദേവാലയത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കാ വിശ്വാസികളാണ്.