മ്യാന്‍മറില്‍ മറ്റൊരു കത്തോലിക്കാ ദേവാലയത്തിന് നേരെയും ആക്രമണം

മ്യാന്‍മര്‍: മ്യാന്‍മാറിലെ പട്ടാള പ്രക്ഷോഭത്തിനിടയില്‍ മറ്റൊരു കത്തോലിക്കാ ദേവാലയത്തിന് നേരെയും ആക്രമണം നടന്നു. ദെമോസോയിലെ സെന്റ് ജോസഫ് ദേവാലയമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. എന്നാല്‍ അത്യാഹിതമൊന്നും ഉണ്ടായില്ലെന്ന് പള്ളിവൃത്തങ്ങള്‍ അറിയിച്ചു. ജനാലകള്‍ തകരുകയും നിരവധി ദ്വാരങ്ങള്‍ ഭിത്തിയില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മെയ് 26 നാണ് സംഭവം.

മെയ് 23 ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതില്‍ നാലു പേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. മതസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം വേണമെന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ ചാള്‍സ് ബോ ആവശ്യപ്പെട്ടു.