ഫ്രാന്‍സ്: ഫ്രാന്‍സിലെ നാന്റ്‌സ് കത്തീഡ്രലിന് തീ കൊളുത്തിയത് കത്തീഡ്രലിന്റെ മേല്‍നോട്ടചുമതല വഹിക്കുന്ന ആള്‍ തന്നെയെന്ന് കണ്ടെത്തി. 39 കാരനായ റുവാണ്ടന്‍ അഭയാര്‍ത്ഥിയാണ് അറസ്റ്റിലായത്.
ജൂലൈ 18 നാണ് കത്തീഡ്രലിന് തീപിടിത്തമുണ്ടായത്. അപകടമല്ല തീപിടിത്തമെന്ന് ആദ്യം തന്നെ പോലീസ് കണ്ടെത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് നാന്റ്‌സിലെ സെന്റ് പീറ്റര്‍ ആന്റ് പോള്‍് കത്തീഡ്രല്‍.
നൂറിലധികം ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട ജോലിക്കൊടുവിലാണ് ദേവാലയത്തിലെ തീ അണച്ചത്. തീപിടിത്തത്തില്‍ ഓര്‍ഗണും ചില്ലുജനാലയും കത്തിനശിച്ചിരുന്നു. പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത കുറ്റവാളിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത് എന്തെന്ന കാര്യത്തെക്കുറിച്ചും വ്യക്തതയായിട്ടില്ല.
നേത്രദാം കത്തീഡ്രലിന് തീപിടിച്ചത് ഒരു വര്‍ഷം മുമ്പായിരുന്നു.