നവജീവന്‍ തോമസുചേട്ടന് കോവിഡ്

കോട്ടയം: ജീവകാരുണ്യപ്രവര്‍ത്തകനും നവജീവന്‍ ട്രസ്റ്റ് സാരഥിയുമായ പിയു തോമസ് എന്ന നവജീവന്‍ തോമസുചേട്ടന് കോവിഡ് സ്ഥിരീകരിച്ചു. നവജീവനിലെ അമ്പതോളം അന്തേവാസികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നവജീവനെ കോവിഡ് പരിചരണ കേന്ദ്രമായി ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.