നൈജീരിയ: നൈജീരിയായില്‍ നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ഫാ. മാത്യു ദാജോയെയാണ് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. നൈജീരിയായില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ സ്ഥിരം സംഭവമാണ്. വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും ഉള്‍പ്പടെയുള്ളവര്‍ തട്ടിക്കൊണ്ടുപോകലിന് വിധേയമാകാറുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് പല തട്ടിക്കൊണ്ടുപോകലുകളും നടക്കുന്നത്. ഇസ്ലാമിക തീവ്രവാദഗ്രൂപ്പായ ബോക്കോ ഹാരം 2018 ഫെബ്രുവരിയില്‍ 110 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതില്‍ ലെഹ് ഷാരിബു എന്ന പെണ്‍കുട്ടി ഇന്നും തടങ്കലിലാണ്. നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് തടസം നില്‍ക്കുന്നതാണ് കാരണം.
2014 ല്‍ ചിബോക്കില്‍ നിന്ന് 276 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. മനുഷ്യകവചമായും ലൈംഗിക അടിമകളായുംഇവര് പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുന്നത് സാധാരണ സംഭവമാണ്. വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അബൂജ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.