വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയ്ക്ക് രണ്ട് ഏഷ്യന്‍ വംശജരുള്‍പ്പടെ പുതിയ 13 കര്‍ദിനാള്‍മാര്‍. ഫിലിപ്പൈന്‍സിലെ ആര്‍ച്ച് ബിഷപ് ജോസ് ഫുറെറ്റേയും ബ്രൂണെയിലെ മോണ്‍. കോര്‍ണേലിയസ് സിമ്മുമാണ് ഏഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍. ഇന്നലെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പാപ്പയുടെ ഈ പ്രഖ്യാപനം. പുതിയ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണചടങ്ങ് നവംബര്‍ 28 ന് നടക്കും.
13 പേരില്‍ ഒമ്പതുപേര്‍ക്കും പ്രായം 80 ല്‍ താഴെയാണ്. തന്മൂലം പുതിയ പാപ്പായെ തിരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കും. കര്‍ദിനാള്‍മാരുടെ ചുവന്ന തൊപ്പി പത്രോസിന്റെ പിന്‍ഗാമിക്കുവേണ്ടി രക്തം ചിന്താനുള്ള സന്നദ്ധതയെയാണ് സൂചിപ്പിക്കുന്നത്.