ഇന്ത്യയ്ക്ക് പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

വത്തിക്കാന്‍സിറ്റി: ഇന്ത്യയുടെ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡോ ഗിരെല്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ന് വൈകുന്നേരം 4.30 നാണ് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്. ഇസ്രായേല്‍, സൈപ്രസ് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരുന്ന ഇദ്ദേഹം ഇറ്റലി സ്വദേശിയാണ്. 1953 മാര്‍ച്ച് 13 നാണ് ജനനം. ഇറ്റാലിയന് പുറമെ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളും വശമുണ്ട്.