വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ വിശുദ്ധരെ ലഭിക്കുന്നു. വാഴ്ത്തപ്പെട്ടവരായ ചെസാരെ ബസിന്റ്, ചാള്‍സ് ഡി ഫൊക്കാര്‍ഡ്, മരിയ ഡോമിനിക് എന്നിവരുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തികളെ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെ മൂന്നുപേരും വിശുദ്ധ പദവിക്ക് അര്‍ഹരായി.
ധന്യരായ മിഷേള്‍ മാക്‌സിവ്‌നി, പൗളിന മരിയ, എന്നിവരുടെ മധ്യസ്ഥതയിലുള്ള അത്ഭുതരോഗശാന്തിയും അംഗീകരിച്ചു. ഇത് കൂടാതെ ആറു ദൈവദാസരുടെ രക്തസാക്ഷിത്വം സംബന്ധിച്ച വീരോചിത പുണ്യങ്ങളും മാര്‍പാപ്പ അംഗീകരിക്കുകയുണ്ടായി.
കര്‍ദിനാള്‍ ബെച്യു സമര്‍പ്പിച്ച ഡിക്രി പരിശോധിച്ച് മാര്‍പാപ്പ ഒപ്പുവച്ചത് മെയ് 26 ന് ആയിരുന്നു.