നൈജീരിയ: നഗരം ആക്രമിച്ച് നൂറുകണക്കിന് ആളുകളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കുക്കാവാ നഗരമാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. മൈദിഗുരിയിലെ താല്ക്കാലിക ക്യാമ്പില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയ ആളുകളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
മൈദിഗുരിയിലെ താല്ക്കാലിക ക്യാമ്പുകളിലായി മൂന്നുലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. കുക്കാവാ നഗരം ഇതിന് മുമ്പും പലതരം ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
2015 ല്‍ ബോക്കോ ഹാരം ഈ നഗരം ആക്രമിച്ചപ്പോള്‍ 100 പേരാണ് കൊല്ലപ്പെട്ടത്. നൈജീരിയായില്‍ ഈ വര്‍ഷം തന്നെ 66 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 2015 മുതല്‍ 12,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ പറയുന്നു. ശിരഛേദം ചെയ്തും തീകൊളുത്തിയുമെല്ലാമാണ് ക്രൈസ്തവരെ ഇവരെ കൊന്നൊടുക്കുന്നത്.
മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോകുന്നതും സാധാരണ സംഭവമാണ്.