ഞങ്ങളുടെ വൈദികരെയും കന്യാസ്ത്രീകളെയും വില്ക്കാനില്ല: നൈജീരിയായിലെ ബിഷപ് മനസ്സ് തുറക്കുമ്പോള്‍

ഞങ്ങളുടെ വൈദികരെയും കന്യാസ്ത്രീകളെയും കാറ്റക്കിസ്റ്റുകളെയും വില്ക്കാനില്ല. വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഒരു രോഗം പോലെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അബൂജയിലെ ആര്‍ച്ച് ബിഷപ് ഇഗ്നാഷ്യോ അയൂ കൈയ്‌ഗോമായുടേതാണ് ഈ വാക്കുകള്‍.

വൈദികര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് നൈജീരിയ. ആളുകളുടെ വിചാരം വൈദികര്‍ക്കും മെത്രാന്മാര്‍്ക്കും നേരെ അക്രമമൊന്നും ഉണ്ടാവില്ലെന്നും അവര്‍ക്കൊന്നും സംഭവിക്കില്ല എന്നുമാണ്. പക്ഷേ ഇപ്പോള്‍ അവര്‍ക്കുനേരെയും വ്യാപകമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നൈജീരിയായിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഓവേരി അതിരൂപതയിലെ ബിഷപ് മോസസ് ചിക് വെ യെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞവര്‍ഷം അവസാനമായിരുന്നു ഇത് നടന്നത്. ഡിസംബര്‍ 15 ന് ഫാ. വാലന്റൈനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി 36 മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു, ഫാ. മാത്യു ഡാജോയെ തട്ടിക്കൊണ്ടുപോയി പത്തുദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. ഈ വര്‍ഷം ജനുവരി 15 ന് ഫാ. ജോണ്‍ ഗബാക്കനെ തട്ടിക്കൊണ്ടുപോയി അടുത്ത ദിവസം അക്രമികള്‍ അദ്ദേഹത്തെ വധിച്ചു. ആയുധധാരികള്‍, ഭീകരര്‍, കൊള്ളക്കാര്‍ എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. പക്ഷേ വൈദികരെ തട്ടിക്കൊണ്ടുപോകുന്നവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വൈദികരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല.

എയ്ഡ് റ്റു ദചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.