നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവഗ്രാമം ക്രിസ്തുമസ് ദിനത്തില്‍ ആക്രമിക്കപ്പെട്ടു. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ബോണോ സ്റ്റേറ്റിലെ ക്രൈസ്തവ ഗ്രാമമാണ് ഭീകരാക്രമണത്തിന് വിധേയമായത്. അക്രമികള്‍ ട്രക്കിലാണ് എത്തിയതെന്നും ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ക്ക് തീവയ്ക്കുകയുമാണ് ചെയ്തതെന്ന് വാര്‍ത്തകള്‍ പറയുന്നു. നിരവധി വീടുകളുംകൊള്ളയടിക്കപ്പെട്ടു. ചിബോക്കിന് 20 കിലോമീറ്റര്‍ അടുത്താണ് ഈ ക്രൈസ്തവഗ്രാമം.