മാലി: മാലിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി. അദ്ദേഹത്തോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട നാലുപേരും മോചിതരായി. 72 മണിക്കൂറുകള്‍ക്ക് ശേഷമാണ് അഞ്ചുപേരുടെയും മോചനം. ഫാ. ലിയോണ്‍ ഡൗയോണ്‍ ആണ് മോചിതനായത്. അഞ്ചുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമി്‌ല്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഫ്രഞ്ച് പബ്ലിക് റേഡിയോ സര്‍വീസ് അറിയിച്ചു.
ജൂണ്‍ 21 നാണ് അക്രമികള്‍ അഞ്ചുപേരെയും തട്ടിക്കൊണ്ടുപോയത്. ഒരു വൈദികന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.