നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊല വംശഹത്യയോയെന്ന് സംശയം ഉന്നയിച്ച് യുകെയിലെ പാര്‍ലമെന്റ് അംഗങ്ങള്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുകെയിലെ പാര്‍ലമെന്ററി അംഗങ്ങള്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബോക്കോ ഹാരമും ഫുലാനികളും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളില്‍ ദിനംപ്രതി ക്രൈസ്തവര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൈജീരിയായിലെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നൈജീരിയന്‍ ഗവണ്മെന്റ് തന്നെ പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബോക്കാ ഹാരം മാത്രമല്ല ക്രൈസ്തവപീഡനത്തിന് മുമ്പില്‍ നില്‍ക്കുന്നത്. നിരവധി ഫുലാനി ഹെര്‍ഡ്സ്മാന്‍ ആക്രമണങ്ങളും ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നു.നിരവധി ദൈവാലയങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബെന്യൂ സ്റ്റേറ്റില്‍ മാത്രം 500 ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്. അല്ലാഹു അക്ബര്‍ എന്ന് മുദ്രാവാക്യം പറയാനും ക്രൈസ്തവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. റിപ്പോര്‍ട്ട് പറയുന്നു.