പത്തുദിവസങ്ങള്‍ക്ക് ശേഷം ബന്ദികളുടെ തടവില്‍ നിന്ന് കത്തോലിക്കാ പുരോഹിതന്‍ മോചിതനായി

നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ വൈദികന്‍ പത്തു ദിവസങ്ങള്‍ക്ക് ശേഷം ബന്ദികളുടെ കൈകളില്‍ നിന്ന് മോചിതനായി. നവംബര്‍ 22 ന് തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ പുരോഹിതന്‍ മാത്യു ഡാജോയാണ് ഡിസംബര്‍ രണ്ടിന് മോചിതനായത്. അബൂജാ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് കൈഗാമയാണ് മോചനവാര്‍ത്ത അറിയിച്ചത്. കത്തോലിക്കാ വിശ്വാസികളെ തട്ടിക്കൊണ്ടുപോകുക എന്നത് നൈജീരിയായിലെ സ്ഥിരം സംഭവമാണ്.,

വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും മാത്രമല്ല അല്മായരും ഇതിന് വിധേയമാകുന്നു. തീവ്രവാദി ഗ്രൂപ്പുകളും ക്രിമിനലുകളായ ഹെര്‍ഡ്‌സ്‌മെന്‍, കൊള്ളക്കാര്‍ എന്നിവരാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം കൊടുക്കുന്നത്. ബോക്കോ ഹാരമും വേട്ടക്കാരുടെ പട്ടികയില്‍ പെടുന്നു. നവംബര്‍ 28 ന് 110 കര്‍ഷകരെ കൂട്ടക്കൊല ചെയ്തതും 30 പേരെ തലയറുത്തു കൊന്നതും ബോക്കോ ഹാരമായിരുന്നു.