നോബൈല്‍ സമാധാന സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ കത്തോലിക്കാ വൈദികനും

സമാധാനത്തിനുള്ള നോബൈല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ കത്തോലിക്കാ വൈദികനും ഇടം പിടിച്ചു. മഡഗാസ്‌ക്കര്‍ കേന്ദ്രീകരിച്ച് മുപ്പതുവര്‍ഷമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 72 കാരനായ ഫാ. പെദ്രോ ഒപേക്കയെയാണ് അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിന്‍സെന്‍ഷ്യന്‍ വൈദികനായ ഇദ്ദേഹം അര്‍ജന്റീന സ്വദേശിയാണ്. സ്ലോവേനിയായില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം പതിനെട്ടാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു.

1975 ല്‍ വൈദികനായി. 1976 ല്‍ മഡഗാസ്‌ക്കറിലേക്ക് മടങ്ങിപ്പോയി. സ്‌കൂളുകള്‍, ഫുഡ് ബാങ്കുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയെല്ലാം മഡഗാസ്‌ക്കറിലെ ദരിദ്രജനങ്ങള്‍ക്കായി ഇദ്ദേഹം ഇവിടെ ആരംഭിച്ചു. ലോകത്തിലെ തന്നെ ദരിദ്രരാജ്യങ്ങളിലൊന്നാണ് മഡഗാസ്‌ക്കര്‍.

ഇത് രണ്ടാം തവണയാണ് ഫാ. പെദ്രോയെ നോബൈല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുന്നത്. 2012 ല്‍ സ്ലോവേനിയന്‍ പാര്‍ലമെന്റാണ് ശുപാര്‍ശ ചെയ്തിരുന്നത്.