ഝാന്‍സി: ട്രെയിന്‍യാത്രയ്ക്കിടയില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഏപ്രില്‍ 22 ലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോയ മലയാളികള്‍ ഉള്‍പ്പടെയുള്ള തിരുഹൃദൃസന്യാസിനിസമൂഹാംഗങ്ങളായ കന്യാസ്ത്രീകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മതപ്പരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം.
എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് റെയില്‍വേ പോലീസ് അറിയിച്ചിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വാക്ക് നല്കിയിരുന്നു. കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കം തുടക്കം മുതല്‍ പ്രകടമായിരുന്നു. അതിന്റെ അവസാനമാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്കിയിരിക്കുന്നത്.