സന്യസ്തര്‍ക്കെതിരായ അക്രമം; കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യം: കെസിഎംഎസ്

കൊച്ചിച ഇന്ത്യയില്‍ ക്രൈസ്തവ സന്യസ്തര്‍ക്കെതിരെയുള്ള അക്രമങ്ങളിലും വ്യാജപ്രചാരണങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണമെന്ന് കെസിഎംഎസ്. ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്മ്മാണത്തിന് വനിതാ മനുഷ്യാവകാശ കമ്മീഷനുകള്‍ ഇടപെടണം. യുപിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകള്‍ക്കെതിരെ അക്രമശ്രമം ഉണ്ടായപ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രിയും കേരള മുഖ്യമന്ത്രിയും ഇടപെട്ടതില്‍ യോഗം സംതൃപ്തി അറിയിച്ചു. കുറ്റവാളികളെ ശിക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ആവശ്യപ്പെട്ടു .

സന്യാസസഭ വിഭാഗങ്ങളുടെ മേധാവികളുടെ സംഘടനയാണ് കെസിഎംഎസ്. ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി, സിസ്റ്റര്‍ ഷേര്‍ലി, സിസ്റ്റര്‍ വിമല, സിസ്റ്റര്‍ ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.