സാമുവല്‍ കൂടലിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

ആലുവ: കേരളത്തിലെ നാല്‍പതിനായിരത്തോളം വരുന്ന കന്യാസ്ത്രീമാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അപമാനിക്കുന്നത് പതിവായിമാറ്റിയിരിക്കുന്ന സാമുവല്‍ കൂടല്‍ എന്ന വ്യക്തിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.

സിഎംസി മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റ് പിആര്‍ഒ സിസ്റ്റര്‍ മരിയ ആന്റോ സിഎംസി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യൂട്യൂബ് ചാനലില്‍ അസഭ്യമായ രീതിയില്‍ വീഡിയോ ഇട്ടതിനെതിരെ പരാതി നല്കിയിട്ടും അവഗണിച്ചെന്ന ഹര്‍ജിയിലാണ് ഉടന്‍ നടപടിയെടുക്കാന്‍ ആലുവ റൂറല്‍ എസ് പിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ, ഐ ടി വകുപ്പ് സെക്രട്ടറി എന്നിവരും നടപടിയെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സാമുവല്‍ കൂടലിനെതിരെ കന്യാസ്ത്രീമാര്‍ ഇതിനകം നിരവധി പരാതികള്‍ നല്കിയെങ്കിലും അതെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആശ്വാസകരമായ ഈ ഉത്തരവ് ഉണ്ടായിരിക്കുന്നത്.