വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത വയോജന ദിനം നാളെ സഭയില്‍ ആചരിക്കും, സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ ഇതോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം ആറിനാണ് നടക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, ഫാ. ആന്റണി മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സഭയിലെ എല്ലാ രൂപതകളില്‍ നിന്നും വയോധികരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ജൂലൈ 26 നോടു ചേര്‍ന്നുള്ള ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള ആഗോള വയോജനദിനം ആചരിക്കുന്നത്. ജൂലൈ 26 നാണ് ഈശോയുടെ വല്യപ്പനും വല്യമ്മയുമായ യോവാക്കിമിന്റെയും അന്നായുടെയും തിരുനാള്‍.