കലാകാരന്മാരുടെ ഭാവനയില്‍ നിന്നാണ് ഇന്ന് കാണപ്പെടുന്ന എല്ലാ മരിയന്‍ ചിത്രങ്ങളും രൂപപ്പെട്ടിരിക്കുന്നത്. ആ ചിത്രങ്ങള്‍ ഏതു ദേശത്താണ് പിറവിയെടുത്തതെങ്കിലും അവയ്‌ക്കെല്ലാം പൊതുവായി അനേകം സമാനതകളുണ്ട്.മാതാവിന്റെ ചിത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ചില ചിത്രങ്ങളെ പരിചയപ്പെടാം 1920 ല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ഡ്യൂറാ -യൂറോപ്‌സ് ചര്‍ച്ചാണ് നമുക്കറിയാവുന്നതില്‍ വച്ചേറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം.
രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും വിവിധങ്ങളായ ആര്‍ട് വര്‍ക്കുകളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ കണ്ടെത്തിയ ഈ ചിത്രമാണ് പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള ആദ്യത്തെ ചിത്രം എന്നാണ് വിശ്വസിക്കുന്നത്. കിണറ്റിന്‍ കരയില്‍ നില്ക്കുന്ന മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിക്കുന്നതാണ് ഈ രംഗമെന്നാണ് വിശ്വസിക്കുന്നത്.
ഉണ്ണീശോയെ മടിയിലിരുത്തി ശുശ്രൂഷിക്കുന്ന മാതാവിനെയാണ് പ്രിസ് സില്ലായിലെ കാറ്റക്കൊംബില്‍ചിത്രീകരിച്ചിരിക്കുന്നത്. മാതാവും ഈശോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യവിവരണം നമ്മുക്ക് ബൈബിളില്‍ നിന്ന് ലഭിക്കുന്നത് ഈശോയുടെ ജനനവുമായി ബന്ധപ്പെട്ടാണ്. കിഴക്കുനിന്നുള്ള മൂന്ന് ജ്ഞാനികള്‍ ഉണ്ണീശോയെ സന്ദര്‍ശിക്കാന്‍ വരുന്നതാണ് അത്. മൂന്നാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ഈ ചിത്രം വത്തിക്കാന്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.ബൈസെന്റയിന്‍ പാരമ്പര്യത്തിലുള്ള മാതാവിന്റെ ചിത്രം റോമാക്കാരുടെ ആരോഗ്യമാതാവിന്റേതാണ്. മൂന്നാം നൂറ്റാണ്ടിലെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തില്‍ മാതാവിനാണ് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. പ്രേക്ഷകന് നേരിട്ട് മാതാവിനെ കാണാന്‍ കഴിയും. റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിലാണ് ഈ ചിത്രം സൂക്ഷിച്ചുവച്ചിരിക്കുന്നത്.
മൗണ്ട് സീനായിയിലെ സെന്റ് കാതറിന്‍ മൊണാസ്ട്രി ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആശ്രമങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത് വിശുദ്ധ തിയോഡോറിന്റെയും വിശുദ്ധ ജോര്‍ജിന്റെയും രണ്ട് മാലാഖമാരുടെയും നടുവില്‍ അധികാരത്തിന്റെ പ്രതീകമായ കസേരയില്‍ ഇരിക്കുന്ന മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.മൗണ്ട് സീനായ്, ആറാം നൂറ്റാണ്ട്സെന്റ് കാതറിന്‍ മൊണാസ്ട്രിയില്‍ തന്നെയുള്ള ചിത്രമാണ് ഇത്. പേരു സൂചിപ്പിക്കുന്നതുപോലെ ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് ഇതിലുളളത്.കോണ്‍സ്റ്റാന്റിനോപ്പിള്‍, ഏഴാം നൂറ്റാണ്ട് മനുഷ്യനും ദൈവത്തിനും ഇടയിലുള്ള അഭിഭാഷകയായിട്ടാണ് ഇവിടെ മാതാവിനെ ചിത്രീകരിച്ചിരിക്കുന്നത്.
റോമിലെ സാന്താ മരിയ ദേവാലയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. കവര്‍ ഓഫ് കോപ്പി ഓഫ് ദ ഗോസ്പല്‍സ്, ജര്‍മ്മനിവത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രമാണ് ഇത്.മഡോണയും കുഞ്ഞും ഒമ്പതാം നൂറ്റാണ്ട്ജോര്‍ജിയായിലെ ആര്‍ട് മ്യൂസിയത്തിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.