മനില: ഓണ്‍ലൈന്‍ അനുരഞ്ജന കൂദാശ നിരോധിച്ചുകൊണ്ട് മനില അതിരൂപത പ്രഖ്യാപനം നടത്തി. മുഖാമുഖമുള്ള കുമ്പസാരത്തെ ഇന്റര്‍നെറ്റിന് പകരം വയ്ക്കാനാവില്ലെന്ന് ഫിലിപ്പൈന്‍സിലെ മനില അതിരൂപ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. ബ്രോഡെറിക് പബില്ലോ വ്യക്തമാക്കി.
കോവിഡ് 19 നെ നേരിടാന്‍ ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും വഴിയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പാപമോചന കൂദാശയ്ക്ക് കുദാശ സ്വീകരിക്കാന്‍ വരുന്ന അനുതാപിയും കുമ്പസാരക്കാരനുമായി പരസ്പരസംഭാഷണം ആവശ്യമാണെന്നും കുമ്പസാരത്തിന്റെ രഹസ്യാത്മകഥയും ആത്മാര്‍ത്ഥതയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരിട്ടുള്ള കുമ്പസാരത്തിനായി സാമൂഹിക അകലവും മാസ്‌ക്കും പോലെയുള്ള പ്രതിരോധ മുറകള്‍ പാലിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ആത്മീയ ഉപദേശങ്ങള്‍ നല്കാന്‍ ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാവുന്നതുമാണ്.