ലാഹോര്‍: മുസ്ലീം കൃഷിക്കാരന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ക്രൈസ്തവ കൃഷിക്കാരന്റെ കുടും ബം നീതി തേടുന്നു. ഒരു വര്‍ഷം മുമ്പാണ് സലീം മസിഹയെ ഗുരുതരമായ പരിക്കുകളോടെ കന്നുകാലി ഫാം ഹൗസില്‍ കാണപ്പെട്ടത്.
22 കാരനായ സലീം മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞു. മുസ്ലീമിന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരിയതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് സലീം മരണമടഞ്ഞതെന്ന് കുടുംബം അന്നുമുതല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഷെര്‍ ഡോഗര്‍ എന്ന മുസ്ലീമിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. വെള്ളം അശുദ്ധമാക്കിയെന്നതിന്റെ പേരിലാണ് അവര്‍ സലീമിനെ കൊന്നത്. ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് ബ്ലഡ് മണി വാഗ്ദാനം ചെയ്യുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. അനുരഞ്ജന ഉടമ്പടിക്കായി അവര്‍ സലീമിന്റെ മക്കളുടെ വിരലടയാളം കബളിപ്പിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്.
സലീമിന്റെ മൂത്ത സഹോദരന് നദീം മസിഹ പറയുന്നു. പോലീസ് പറയുന്നത് അപകടമരണമായിരുന്നു സലീമിന്റേത് എന്നാണ്. പക്ഷേ നിരക്ഷരരായ ഈ കര്‍ഷകകുടുംബത്തെ പോലീസും സമ്പന്നരായ മുസ്ലീമുകളും ചേര്‍ന്ന് കബളിപ്പിക്കുകയാണ് എന്നതാണ് വാസ്തവം. ഇതിനെതിരെയാണ് ഇപ്പോള്‍ നീതി തേടി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.